പൂവരണി: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി ഈശ്വരന്റെ കൈയൊപ്പു പതിഞ്ഞ പദ്ധതിയാണെന്ന് റോണി കെ. ബേബി എംഎല്‍എ. സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 63-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മീനച്ചില്‍ സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാം സ്നേഹവീടാണിത്. ശശിധരന്‍നായര്‍ നെല്ലാല പൂവരണി സംഭാവന നല്കിയ സ്ഥലത്താണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ അലന് കക്കാടന്‍, അമ്പിളി ജി. സരോവരം, പഞ്ചായത്തംഗങ്ങള്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു